കത്തീഡ്രൽ പള്ളിയിൽ മോഷണം : മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
നെയ്യാറ്റിൻകര : കെഎസ്ആർടിസി ബസ്റ്റാൻഡ് സമീപത്തെ കത്തീഡ്രൽ പള്ളിയിൽ മോഷണം. മോഷ്ടാവ് മോഷണം നടത്തി പുറത്തേക്ക് ഇറങ്ങി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് . ഒരു യുവാവ് പള്ളിയിലെത്തി പള്ളിയുടെ അൽത്താഴയുടെ മുൻപിലുണ്ടായിരുന്ന മൈക്ക് സ്റ്റാൻഡ് എടുത്ത് രൂപ കൂട് പൂട്ട് തല്ലി തകർത്ത് മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മാതാവിൻ്റെ പ്രതിമയിൽ അണിയിച്ചിരുന്ന 5000 രൂപയും 1000 രൂപയുടെ രണ്ട് നോട്ട് മാലകളാണ് കവർന്നത്. വൈകുന്നേരം 6.30 ന് പള്ളി പൂട്ടാൻ എത്തിയ കപ്യാരാണ് മോഷണം നടന്നുവെന്ന വിവരം പള്ളി കമ്മിറ്റി അംഗങ്ങളെ അറിയിച്ചത്. തുടർന്ന് വിവരമറിഞ്ഞെത്തിയ പള്ളി സെക്രട്ടറിയും , അക്കൗണ്ടൻ്റും, ചേർന്ന് പോലീസിനെ വിവരം അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പോലീസ് കൂടുതൽ പരിശോധന നടത്തി. പള്ളിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു യുവാവ് പള്ളി പ്രവേശിച്ച് രൂപക്കൂട് തല്ലി തകർത്ത് നോട്ട് മാലകൾ ബാഗിനകത്ത് വെച്ചതിനു ശേഷം പള്ളിയിൽ നിന്നും ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ കാണപ്പെടുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ മോഷ്ടാവ് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.