മദ്യവിൽപ്പനയിൽ ഇത്തവണയും റെക്കോഡിട്ട് കേരളം; ഒരു കോടി കടന്ന് ആറ് ഷോപ്പുകൾ; മുന്നെണ്ണം കൊല്ലത്ത്
തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവിൽപ്പനയിൽ ഇത്തവണയും റെക്കോഡിട്ട് കേരളം. ഈ വർഷം 842.07 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് കേരളത്തിൽ നടന്നത്. കഴിഞ്ഞവർഷമിത് 776 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷം ഉത്രാട ദിനത്തിൽ 126 കോടിയുടെ മദ്യമാണ് വിറ്റുപോയതെങ്കിൽ ഇത്തവണ 137 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. സംസ്ഥാനത്തെ ആറ് ഷോപ്പുകൾ ഒരു കോടിയിലധികം വരുമാനം നേടി. ഇതിൽ മൂന്നെണ്ണവും കൊല്ലത്താണ്.കൊല്ലം കരുനാഗപള്ളിയിലാണ് ഉത്രാടനാളിൽ ഏറ്റവും അധികം മദ്യ വിൽപ്പന നടന്നത്. 1.46 കോടി രൂപയ്ക്കാണ് ഇവിടെ നിന്ന് ആളുകൾ മദ്യം വാങ്ങിയത്. ആശ്രാമം ഔട്ട്ലെറ്റിൽ 1.24 കോടി രൂപയുടെ വിൽപ്പനയും നടന്നു. മദ്യ വിൽപ്പനയിൽ മൂന്നാമത് എടപ്പാൾ കുറ്റിപ്പാല ഷോപ്പിലാണ് 1.11 കോടി രൂപയുടെ മദ്യവും വിറ്റുപോയി.ചാലക്കുടിയും – 1.07 കോടി ഇരിഞ്ഞാലക്കുടയും 1.02 കോടി എന്നിവ നാലും അഞ്ചും സ്ഥാനത്തെത്തിയപ്പോൾ ആറാം സ്ഥാനത്ത് കൊല്ലം ജില്ലയിലെ തന്നെ കുണ്ടറ ഷോപ്പാണ് 100.110 കോടിയാണ് ഇവിടുത്തെ വരുമാനം.സൂപ്പർ പ്രീമിയം ഷോപ്പും റെക്കോർഡ് വില്പന നടത്തി. ഇത്തവണ 67 ലക്ഷം രൂപയുടെ പ്രീമിയം ഇനങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 മടങ്ങ് വർധിച്ചു.