സംസാരശേഷിയില്ലാത്ത സ്ത്രീയെന്ന വ്യാജേന കബളിപ്പിച്ച് പണം തട്ടിയ ആള്‍ അറസ്റ്റില്‍

Spread the love

പത്തനംതിട്ട: സംസാരശേഷിയില്ലാത്ത സ്ത്രീയെന്ന വ്യാജേന കബളിപ്പിച്ച് പണം തട്ടിയ ആള്‍ അറസ്റ്റില്‍. വന്ദന കൃഷ്ണ എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് കോഴഞ്ചേരി സ്വദേശിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു ബന്ധം സ്ഥാപിച്ച് പണം തട്ടിയ പാറശാല സ്വദേശിയാണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. മറ്റു രണ്ടു പേരുകളില്‍ കൂടി ഇയാള്‍ പരാതിക്കാരനെ കബളിപ്പിച്ചിരുന്നു.വന്ദനയുടെ അച്ഛന്‍ ആണെന്ന് അവകാശപ്പെട്ട് മുന്‍ എസ്.പി വാസുദേവന്‍ നായര്‍ എന്ന പേരില്‍ പരാതിക്കാരനുമായി വാട്‌സാപ്പില്‍ ബന്ധം സ്ഥാപിക്കുകയും ചെയ്തു ഇയാള്‍. വിവിധ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാം എന്നുപറഞ്ഞ് നാലു വര്‍ഷത്തിനിടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്ത തിരുവനന്തപുരം പാറശ്ശാല തച്ചന്‍വിള സ്വദേശി സതീഷ് ജപകുമാര്‍ ആണ് ആറന്‍മുള പോലീസിന്റെ പിടിയിലായത്.തട്ടിപ്പിന് ഇരയായ ആളുടെ പത്തനംതിട്ടയിലുള്ള സ്വകാര്യ കോളേജിനെ മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ സ്റ്റഡി സെന്റര്‍ ആയി ഉയര്‍ത്താം എന്ന് വാഗ്ദാനം നല്‍കി ഇയാള്‍ പണം വാങ്ങി. ഇതിനുവേണ്ടിയുള്ള പരിശോധന എന്ന വ്യാജേന പ്രതി തന്നെ തമിഴ്‌നാട് സ്വദേശിയായി അഭിനയിച്ച് പത്തനംതിട്ടയില്‍ എത്തി പരിശോധന നടത്തുകയും ചെയ്തു.പാറശ്ശാല സ്വദേശിയായ സതീഷ് 12 കൊല്ലം മുമ്പ് വീടു വിട്ടുപോയതാണ്. സ്ഥിരമായി ഒരിടത്തും നില്‍ക്കാതെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.എറണാകുളം തൈക്കൂടം ഭാഗത്ത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണെന്നു പറഞ്ഞാണ് മൂന്നു വര്‍ഷമായി ഇവിടെ താമസിച്ചത്. ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയായ ഒരാളെ പറ്റിച്ചതായും പരാതിയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *