ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി
ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ജലാലാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. വീടിന് സമീപത്തെ വയലിൽ ജോലി ചെയ്യുകയായിരുന്ന കുട്ടിയെ പ്രദേശവാസികളായ വിർബൻ, പ്രമോദ്, സോനെ എന്നിവർ ബലമായി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോകുകയും പിന്നാലെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ പ്രതികൾ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. സംഭവത്തിൽ പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.