നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വിടും
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വിടും. ആലത്തൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്.
രണ്ടു ദിവസത്തെക്കാണ് പോലീസ് കസ്റ്റഡിയില്‍ വിടുന്നത്. ഇന്ന് സുധാകരനും അമ്മ ലക്ഷ്മിയും വെട്ടേറ്റുവീണ നെന്മാറ പോത്തുണ്ടിയിലെ സ്ഥലത്തും ചെന്താമര ഒളിച്ചുതാമസിക്കുകയും ആയുധങ്ങള്‍ സൂക്ഷിക്കുകയും ചെയ്ത സ്ഥലത്തും പ്രതിയെ എത്തിച്ച് വിശദമാ തെളിവെടുപ്പ് നടത്തും.
വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ചെന്താമര. പകല്‍ തെളിവെടുപ്പ് നടത്തണം എന്നാണ് നിയമം. അതിനാല്‍ തന്നെ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.