ആകാശ് നാഷണൽ ടാലന്റ്റ് ഹണ്ട് (ആന്തെ) പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു
ആകാശ് നാഷണൽ ടാലന്റ്റ് ഹണ്ട് (ആന്തെ) പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പരീക്ഷാ കോച്ചിങ് വിദഗ്‌ധരായ ആകാശ് എഡ്യൂക്കേഷണൽ സർവീസസിന്റെ ഈ വർഷത്തെ നാഷനൽ ടാലന്റ് ഹണ്ട് സ്കോളർഷിപ്പ് തീയതികൾ പ്രഖ്യാപിച്ചു.
ആകാശ് ഇൻവിക്‌സ് എയ്‌സ് ടെസ്റ്റ് എന്ന പുതിയ സ്കോളർഷിപ്പ് പരീക്ഷയും
പഠിക്കുന്ന ഇതോടൊപ്പം ആരംഭിക്കുന്നു. 8 മുതൽ 12വരെ
ക്ലാസ് വിദ്യാർത്ഥികൾക്കായി ആകാശ് ഇൻവിക്ടസ് ജെ ഇ ഇ അഡ്വാൻസ്‌ഡ് പ്രിപറേഷൻ ദേശീയതല യോഗ്യതയും
പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനുള്ള
സ്കോളർഷിപ്പിനും വേണ്ടിയുള്ള പരീക്ഷ ഓഗസ്റ്റ് 24, ഓഗസ്റ്റ് 31, സെപ്റ്റംബർ 7
തീയതികളിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ ഓൺലൈനായും ഓഫ് ലൈനായും പരീക്ഷ എഴുതാം. ആന്തെ 2025-ന്റെ രജിസ്ട്രേഷൻ https://anthe.aakash.ac.in/home വെബ്സൈറ്റിൽ ഓൺലൈനായോ അടുത്തുള്ള ആകാശ് സെൻ്ററിലോ നിർവ്വഹിക്കാം. 300 രൂപയാണ് പരീക്ഷാഫീസ്. ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർക്ക് 50% ഡിസ്കൗണ്ട് ലഭിക്കും. ഓൺലൈൻ പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി തിരഞ്ഞെടുക്കുന്ന പരീക്ഷാ തീയതിക്ക് മുൻപ് മൂന്ന് ദിവസവും, ഓഫ്ലൈൻ മോഡിനായി ഏഴ് ദിവസവും ആയിരിക്കും. പ്രവേശന കാർഡുകൾ ഓരോ പരീക്ഷാ തീയതിയ്ക്കും അഞ്ചു ദിവസം മുൻപ് പുറത്തിറങ്ങും.
വാർത്താ സമ്മേളനത്തിൽ ആകാശ് പിആർ ആൻ്റ് കമ്യൂണിക്കേഷൻ മേധാവി വരുൺ സോണി,അസിസ്റ്റന്റ് ഡയറക്ടർ ആനന്ദ് കുമാർ ഖുഷ്വാ, സ്റ്റേറ്റ് ഹെഡ് വെങ്കട്ട് രവികാന്ത്, ഏരിയ സെൽവൻ ഹെഡ് മലർ സെൽവൻ, ബ്രാഞ്ച് ഹെഡ് ബിൻസൺ തോമസ് എന്നിവർ പങ്കെടുത്തു.