വയനാട്ടിൽ പനവല്ലിപ്പുഴ മുറിച്ചു കടക്കുന്നതിനിടെ ആനക്കുട്ടി ഒഴുകി
വയനാട് : പനവല്ലിപ്പുഴയിൽ ആനക്കുട്ടിഒഴുകി പോകുന്നത് കണ്ടതായി പ്രദേശവാസികൾ. പനവല്ലി പാലത്തിനടിയിലൂടെ ഇന്ന് വൈകുന്നേരംമുന്ന് മണിയോടെയാണ്ആനക്കുട്ടി ഒഴുകുന്ന ദൃശ്യം നാട്ടുകാർ പകർത്തിയത്. എന്നാൽ അൽപ്പം മുമ്പാണ് ഈ വിവരം വനം വകുപ്പിനെ അറിയിച്ചത്. ഉടൻ തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.ആനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടതാവാം എന്നാണ് വനം വകുപ്പിൻ്റെ നിഗമനം. നിലവിൽ പനവല്ലിപ്പുഴയിൽ നല്ല നീരൊഴുക്കുണ്ട്.