ട്രെഡ് മില്ലില്‍ നിന്ന് വീണ് രാജീവ് ചന്ദ്രശേഖറിന് പരുക്ക്
ട്രെഡ് മില്ലില്‍ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരുക്ക്. മുഖത്താണ് പരുക്കേറ്റത്. ട്രെഡ് മില്‍ ഉപയോഗിക്കുന്നതിനിടയില്‍ അലക്ഷ്യമായി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചതാണ് വീഴാന്‍ കാരണമെന്ന് രാജീവ് ചന്ദ്രശേഖര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാന്‍ കഴിഞ്ഞുവെന്ന ആമുഖത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്.