ഒരു തേങ്ങയിൽ 3 തൈകൾ
ആറ്റിങ്ങൽ: ഒരു തേങ്ങ നട്ടാൽ എത്ര തെങ്ങിൻ തൈ കിട്ടും.3 തൈകൾ കിട്ടുമെന്നാണ് പുതിയ വിവരം. തേങ്ങയുടെ മൂന്ന് കണ്ണിൽ നിന്നും മുളവന്ന തേങ്ങ പ്രദർശനം കൗതുകവുമാകുന്നു. കർഷകദിനാചരണത്തോടനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭാങ്കണത്തിൽ ആറ്റിങ്ങൽ കൃഷി ഭവൻ ഒരുക്കിയ സ്വകാര്യ ഏജൻസിയുടെ വിപണന കേന്ദ്രത്തിൽ ശ്രദ്ധേയമായത് മൂന്ന് മുളയുള്ള ഗൗരി ഗാത്രം ( ഗൗളി ഗാത്രം) തെങ്ങിൻ തൈയാണ് . നന്നായി പരിപാലിച്ചാൽ മൂന്ന് തൈയ്യും വളർന്ന് 3 തെങ്ങാവുമെന്നാണിവർ പറയുന്നത്. മൂന്നും രണ്ടും മുളവന്ന നിരവധി തെങ്ങിൻ തൈകൾ ഇവിടെ സംഘാടകർ വിൽപ്പനയ്ക്കെത്തിച്ചിട്ടുണ്ട്. തച്ചൻകോട് ദിവ്യകോക്കനാട്ട് നെഴ്സറിയാണ് അപൂർവ്വ തെങ്ങിൻ തൈകൾ വിൽപ്പനയ്ക്കെത്തിച്ചത്.