പാലോട് പോത്തിനെ പുലി കടിച്ചുകൊന്നു
തിരുവനന്തപുരം : മേയാൻ വിട്ടിരുന്ന പോത്തിനെ പുലി കടിച്ചുകൊന്നു. പാലോട് മങ്കയം വെങ്കിട്ടമൂട് സ്വദേശി ജയൻ വളർത്തുന്ന പോത്തിനെയാണ് പുലി കടിച്ചു കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. പുലി കടിച്ച പാടുകളും പോത്തിൻ്റെ കഴുത്തിലുണ്ട്. ഏഴു പോത്തുകളെയാണ് ഒരുമിച്ച് മേയാൻ വിട്ടിരുന്നത്. വൈകിട്ട് മൂന്നു മണിയോടെ ആറു പോത്തുകൾ തിരികെ വീട്ടിൽ എത്തി. എന്നാൽ ഒരു പോത്തിനെ കണ്ടില്ല. തുടർന്ന് പോത്തിന് വേണ്ടി നടത്തിയ അന്വേഷണത്തിൽ പോത്തിനെ ചത്ത നിലയിൽ കണ്ടെത്തി. എപ്പോൾ തന്നെ അതു വഴി ഒരു പുലിയും പോകുന്നതായി നാട്ടുകാർ കണ്ടുവെന്നാണ് പറയുന്നത്.