ചിങ്ങപ്പുലരിയിൽ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഗുരുവായൂർ ക്ഷേത്രദർശനത്തിനു ശേഷമാണ് കേന്ദ്ര മന്ത്രി ശക്തൻ തമ്പുരാന്റെ പ്രതിമയിൽ ഹാരമണിയിച്ച് പുഷ്പാർച്ചന നടത്തിയത്. വോട്ടുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിക്കുന്നവരുടെ കൈയിൽ തെളിവുണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാൻ കേന്ദ്രമന്ത്രി വെല്ലുവിളിച്ചു.ഇടത് വലത് മുന്നണികളിൽ നിന്ന് വ്യാജ വോട്ടാരാപണം കണക്കിന് നടക്കുമ്പോൾ കുറിക്ക് കൊള്ളുന്ന മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ശക്തന്റെ തട്ടകത്തിലെത്തി. 2019 ലും 2024 തിരഞ്ഞെടുപ്പുകളിൽ സുരേഷ് ഗോപി തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും ശക്തൻ തമ്പുരാന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയും. ഞാൻ ഈ വിഷയത്തിൽ മറുപടി പറയില്ല. മറുപടി പറയേണ്ടത് അവരാണ്.ഞാൻ മന്ത്രിയാണ്, ആ ഉത്തരവാദിത്വം ഞാൻ കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇവിടെ കുറച്ചു വാനരന്മാർ ആരോപണം ഉന്നയിക്കലുമായി ഇറങ്ങിട്ടുണ്ട്. അവരൊക്കെ സുപ്രീംകോടതിയിലേക്ക് പോകട്ടെയെന്നും അദ്ധേഹം കൂട്ടി ചേർത്തു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, മേഖല പ്രസിഡന്റ് എ. നാഗേഷ്, തൃശ്ശൂർ സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ ആർ ഹരി, ജില്ലാ വൈസ് പ്രസിഡരായ സുധീഷ് മേനോത്ത്പറമ്പിൽ, പൂർണിമാ സുരേഷ്, സുജയ്സേനൻ,വിനോദ് പൊള്ളാഞ്ചേരി, വിൻഷി അരുൺകുമാർ, എൻ ആർ റോഷൻ,മുരളി കൊളങ്ങട്, സത്യലക്ഷ്മി, സീന ശശി, തുടങ്ങിയവരും കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബിന് പിന്നിൽ നിന്നും അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പോലീസുകാരെ കുറിച്ചാണ് ആഭ്യന്തരവകുപ്പ് അന്വേഷിക്കേണ്ടത് എന്ന് ശ്രീമതി ശോഭാസുരേന്ദ്രൻ പറഞ്ഞു