എം.ഡി.എം.എയുമായി മംഗളൂരു സ്വദേശിയായ യുവതി പിടിയില്‍
തളിപ്പറമ്പ്: എം.ഡി.എം.എയുമായി മംഗളൂരു സ്വദേശിയായ യുവതി പിടിയില്‍.മംഗളൂരു പഞ്ചിമൊഗറു ഉറുണ്ടാഡി ഗുഡ്ഡെ 9/17 എ യില്‍ താമസക്കാരിയും അഹമ്മദ് മന്‍സൂറിന്റെ ഭാര്യയുമായ ഫര്‍സാന(32)നെയാണ്തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍, ജൂനിയര്‍ എസ്.ഐ വി.രേഖ, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.ഇന്നലെ രാത്രി 7.10 ന് ചിറവക്ക് ഹൊറൈസണ്‍ ഹോട്ടലിന് മുന്നില്‍ വെച്ചാണ് ഫര്‍സാന പോലീസിന്റെ പിടിയിലായത്.ഇവരില്‍ നിന്ന് 0.2158 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാണ് ഇത് കൈവശം വെച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.