കാട്ടാന ആക്രമണത്തിൽ പ്ലാമുടി-കാരണ്ണൂർ റോഡിൽ ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കോട്ടപ്പടി: പ്ലാമുടി-കാരണ്ണൂർ റോഡിൽ നാലോത്തുകുടി മോഹനന്റെ വീടിന് മുന്നിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികനായ കൊലക്കാടൻ അനിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അനിലിനെതിരെ പാഞ്ഞടുത്ത കാട്ടാന ബൈക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഭാഗ്യവശാൽ, അനിലിന് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടാൻ സാധിച്ചു. ഈ സംഭവം പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.കാട്ടാന ശല്യം ഈ മേഖലയിൽ രൂക്ഷമായിരിക്കുകയാണ്. വനം വകുപ്പ് അടിയന്തരമായി ഇടപെട്ട് കാട്ടാനകളെ ജനവാസ മേഖലയിൽ നിന്ന് അകറ്റി നിർത്താൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.