കൊച്ചിയിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പങ്കെടുത്ത എം.എല്‍.എമാര്‍ക്കെതിരേ കേസ്
കൊച്ചി: കൊച്ചിയിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പങ്കെടുത്ത എം.എല്‍.എമാര്‍ക്കെതിരേ കേസ്. അന്‍വര്‍ സാദത്ത്, റോജി.എം.ജോണ്‍, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കം പതിനഞ്ച് പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കല്‍ കുറ്റംചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരിക്കുന്നത്.എറണാകുളം ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സിജോ ജോസഫാണ് ഒന്നാം പ്രതി. അന്‍വര്‍ സാദത്ത് എം.എല്‍.എ രണ്ടാം പ്രതിയും റോജി എം ജോണ്‍ എം.എല്‍.എ മൂന്നാം പ്രതിയുമാണ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഏഴാം പ്രതിയുമായാണ് കേസ്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഹൈബി ഈഡന്‍ എം.പിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.ഡിസിസി ഓഫീസില്‍ നിന്ന് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് കൊച്ചിന്‍ കോര്‍പറേഷന് മുന്നില്‍ പോലീസ് തടയുകയായിരുന്നു. പോലീസിനെ നേരെ കല്ലേറ് ഉണ്ടാവുകയും പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു.