വെൺപകൽ എൽ.പി.ജി.എസ് സ്കൂളിലെ ഓഫീസ് റൂം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

Spread the love

നെയ്യാറ്റിൻകര : വെൺപകൽ എൽ.പി.ജി.എസ് സ്കൂളിലെ ഓഫീസ് റൂം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ . അവണാകുഴി ശബരിമുട്ടം TDJ ഭവനിൽ ജാസ്മിൻൻകുമാർ ( 38 ) കാരക്കോണം പുല്ലന്തേരി അയണിത്തോട്ടം പുത്തൻ വീട്ടിൽ ഷിമികുട്ടൻ (37) എന്നിവരെയാണ് നെയ്യാറ്റിൻകര അസി , പോലീസ് സൂപ്രണ്ട് ഫറാഷ് (IPS) അവർകളുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര പോലീസ് ഇൻസ്പെക്ടർ സി.സി. പ്രതാചന്ദ്രൻ , സബ്ബ് ഇൻസ്പെക്ടർമാരായ ഡി.സൈലസ് , ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർമാരായ യാക്കോബ്, അസി : സബ്ബ് ഇൻസ്പെക്ടർ ജസ്റ്റിൻ രാജ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനോയി ജസ്റ്റിൻ , പ്രവീൺ സുധീഷ് , ശ്രീജിത്ത് , എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അതേസമയം ജാസ്മിൻ കുമാർ കുപ്രസിദ്ധ മോഷ്ടാവാണ് സംസ്ഥാനത്തുടനീളം ഭവനഭേദനം , വാഹന മോഷണം ഉൾപ്പെടെ 36- ഓളം മോഷണ കേസുകളിലെ പ്രതിയാണ് ഷിമികുട്ടൻ , നിലവിൽ 5 -ഓളം മോഷണ കേസ്സിലെ പ്രതിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *