താമശേരിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ച

Spread the love

കോഴിക്കോട്: താമശേരിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ച. റന ഗോള്‍ഡ് എന്ന ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 50 പവന്‍ കവര്‍ന്നതായാണ് പ്രാഥമിക നിഗമനം. കൊടുവള്ളി സ്വദേശി അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ് മോഷണം നടന്നത്.രാവിലെ കട തുറക്കാന്‍ ഉടമ എത്തിയതോടെയാണ് മോഷണ വിവരം അറിയുന്നത്. താമരശേരിയിലെ ഡിവൈഎസ്പി ഓഫീസിനു സമീപമുള്ള ജ്വല്ലറിയാണിത്. ഇന്നലെ രാത്രി 7.30-ഓടെയാണ് കടയുടമ ജ്വല്ലറി അടച്ച് പോയത്. ഇന്ന് രാവിലെ 8.30-ഓടെ കട തുറക്കാന്‍ എത്തിയപ്പോഴാണ് ചുമര്‍ തുരന്ന നിലയില്‍ കണ്ടത്.കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ജ്വല്ലറിയുള്ളത്. ഇവിടേക്ക് കടക്കുന്നതിനായി ഗോവണിയുടെ ഷട്ടറിന്റെ പൂട്ടു പൊളിക്കുകയും തുടര്‍ന്ന് ചുമര്‍ കുത്തി പൊളിച്ചുമാണ് മോഷ്ടാവ് അകത്ത് കയറിയത്. പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *