ആധാർ ഇനി കൈവശം കൊണ്ട് നടക്കേണ്ട ..ആപ്പ് വരുന്നു
അവശ്യ ഘട്ടങ്ങളിൽ ആധാർ കാർഡ് എടുക്കാൻ മറന്നു പോകാറുണ്ടോ. എന്നാൽ ഇനി ആധാർ കൈവശമില്ലാത്തത് പ്രശ്നമല്ല . ആധാർ കാർഡ് ഇനി മുതൽ ആപ്പ് വഴി ലഭ്യമാകും. ആധാറിനായി ആപ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
വിവരങ്ങള്‍ ഡിജിറ്റലായി പരിശോധിക്കാനും ഷെയർ ചെയ്യാനും പറ്റുന്ന തരത്തിലാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. മൊബൈല്‍ ആപില്‍ ഫേസ് ഐഡി ഒതന്‍ഡിക്കേഷനോടെ ആധാര്‍ ആപില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫെയ്‌സ്‌ഐഡിയും, നിര്‍മ്മിത ബുദ്ധിയും (എഐ) ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ പറ്റുന്ന തരത്തിലാണ് ആപ്പ് ഉണ്ടാക്കിയിരിക്കുന്നത്.
യുപിഐ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യുന്നത് പോലെ എളുപ്പത്തിൽ ഒരു ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആധാര്‍ പരിശോധന നടത്താനുമാകും. ആപ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഹോട്ടലുകള്‍, കടകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി എവിടെയും പരിശോധനകള്‍ക്കായി ആധാര്‍ നേരിട്ട് കൊണ്ടുപോകേണ്ടി വരില്ല .ആപ്പ് ഉപയോഗിച്ച് വെരിഫിക്കേഷൻ ചെയ്യാൻ സാധിക്കും .കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ചൊവ്വാഴ്ച ആപ് ഔദ്യോഗികമായി പുറത്തിറക്കിയത്.