വെഞ്ഞാറമൂട്ടിൽ സ്കൂളിൻ്റെ മതിലിൽ കാർ ഇടിച്ച് അപകടം

Spread the love

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സ്കൂളിൻ്റെ മതിലിൽ കാർ ഇടിച്ച് അപകടം : അഞ്ച് പേർക്ക് ഗുരുതര പരിക്ക് . പോത്തൻകോട് അണ്ടൂർക്കോണം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞു തിരിച്ചുവരികയായിരുന്ന സമയത്താണ് അപകടം നടന്നത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. നിലവിൽ അഞ്ച് പേരെയും തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *