കൊണ്ടോട്ടിയിൽ സ്വകാര്യ ബസ്സിന് തീപിടിച്ചു
മലപ്പുറം: പാലക്കാട് കോഴിക്കോട് റോഡിൽ കോഴിക്കോട് എയർപോർട്ടിന് സമീപം പ്രൈവറ്റ് ബസ്സിന് തീപിടിച്ചു. ഓടുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത് എന്നാണ് വിവരം. കോഴിക്കോട് പാലക്കാട് റൂട്ടിൽ ഓടുന്ന സനബസ് ആണ് തീപിടുത്തത്തിന് ഇരയായത്. ബസ് നിന്ന് കത്തി കൊണ്ടിരിക്കുകയാണ്. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഫയർഫോഴ്സ് സംഭവത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.