മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാംഗ്മയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഷില്ലോങ് : നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി നെഫ്യൂ റിയോയും മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാംഗ്മയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇരു ചടങ്ങുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. ഇന്ന് രാവിലെ 11.00 നാണ് മേഘാലയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. അതിനുശേഷം 1.45 ന് കൊഹിമയില്‍ നടക്കുന്ന സത്യപ്രതിജ്ഞയിലും മോദിയും അമിത് ഷായും പങ്കെടുക്കും. മേഘാലയയില്‍ പുതിയ മന്ത്രിസഭയില്‍ സാംഗ്മയുടെ എന്‍പിപിക്ക് എട്ട് മന്ത്രിമാരെ ലഭിക്കും. യുഡിപിക്ക് രണ്ടും എച്ച്എസ്പിഡിപി, ബിജെപി എന്നീ കക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. ഷിലോങ്ങില്‍ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ 12 കാബിനറ്റ് അംഗങ്ങളും സാംഗ്മയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും.