വി. എസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ ബുളളറ്റൻ പുറത്തിറക്കി
വി. എസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ ബുളളറ്റിൻ. നിലവിൽ വെന്റ്റിലേറ്ററിന്റെ സഹായത്തോടെയാണ് വി എസ് ചികിത്സയിൽ തുടരുന്നത്. അതേസമയം കഴിഞ്ഞ ദിവസം വി എസിൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നതായി മകൻ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ അദ്ദേഹത്തിന്റെ നില മാറ്റമില്ലാതെ തുടരുന്നതായാണ് പറയുന്നത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23 ന് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
