പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാന അപ്പീല്‍ അതോറിറ്റിക്ക് പൊലീസ് അപ്പീല്‍ നല്‍കി

Spread the love

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാന അപ്പീല്‍ അതോറിറ്റിക്ക് പൊലീസ് അപ്പീല്‍ നല്‍കി. ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിന് എതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന പൊലീസ് റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് തള്ളിയിരുന്നു.സംഭവത്തില്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് മുന്‍പ് തള്ളിയിരുന്നു. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ എംആര്‍ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കത്രിക മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് പറയാനാകില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് പറയുകയായിരുന്നു.കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് ലഭ്യമായ തെളിവില്‍ നിന്ന് പറയാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. മെഡിക്കല്‍ ബോര്‍ഡിലെ രണ്ടു പേരാണ് പൊലീസ് റിപ്പോര്‍ട്ടിനോട് വിയോജിച്ചത്. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണോയെന്ന് എന്നതില്‍ ഉറപ്പില്ലെന്ന് മെഡിക്കല്‍ ബോര്‍ഡംഗങ്ങള്‍ പറയുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഹര്‍ഷിനയും ഹര്‍ഷിനയ്ക്ക് നീതി തേടിയുള്ള സമരസമിതിയുടെ അംഗങ്ങളും നടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *