സെക്രട്ടേറിയേറ്റ് പരിസരത്തു നിന്നും വീണ്ടും പാമ്പിനെ കണ്ടെത്തി
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പരിസരത്തു നിന്നും വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്ന് രാവിലെ പത്തരയോടെ ഭക്ഷ്യവകുപ്പിൽ ദർബാർ ഹാളിന് പിൻഭാഗത്താണ് ജീവനക്കാർ പാമ്പിനെ കണ്ടത്.പാമ്പുപിടിത്തക്കാരെ എത്തിച്ചശേഷം നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്തി. തുടർന്ന് അരമണിക്കൂറിലധികം പാടുപെട്ടാണ് പിടികൂടിയത്.ചേരപ്പാമ്പിനെയാണ് സെക്രട്ടേറിയേറ്റ് പരിസരത്തു നിന്നും കണ്ടെത്തിയത് എന്നാണ് സൂചന. ഫയൽറാക്കുകൾ കൂട്ടിയിട്ട സ്ഥലത്താണ് പാമ്പ് ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം.