കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി
കൊടുവള്ളിയിൽ നിന്ന് തട്ടി കൊണ്ടു പോയ യുവാവിനെ കണ്ടെത്തി. കൊണ്ടോട്ടി വെച്ചാണ് കാണാതായ അനൂസ് റോഷനെ കണ്ടെത്തിയത്. അനൂസ് റോഷനെ മുക്കം CHC യിലെത്തിച്ച് വൈദ്യ പരിശോധന നടത്തി.
അതേസമയം അനൂസ് റോഷനെ വീട്ടിൽ നിന്ന് തട്ടി കൊണ്ടുപോയ സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിന് സഹായം നൽകിയ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തതു. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ് വാൻ (22),അനസ് (24) എന്നിവരാണ് പിടിയിലായത്. ക്വട്ടേഷൻ സംഘമെത്തിയ കാറിനൊപ്പമുണ്ടായിരുന്ന ബൈക്കിന്റെ ഉടമയാണ് മുഹമ്മദ് റിസ് വാൻ.
തട്ടി കൊണ്ടു പോയ സംഘത്തിന് സഹായം നൽകിയ കിഴക്കോത്ത് സ്വദേശി കല്ലിൽ മുഹമ്മദ് ഷാഫിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 2 പേർ കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ 3 ആയി. തട്ടിക്കൊണ്ട് പോയ സംഘം കർണാടകയിലേക്ക് കടന്നു എന്ന സൂചനയെ തുടർന്ന് പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം മൈസൂരു, ഷിമോഗ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തുന്നു. പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്ന ഷബീർ, ജാഫർ, നിയാസ്, എന്നിവരുടെ ചിത്രങ്ങൾ ആണ് പുറത്തു വിട്ടത്. KL 10BA 9794മാരുതി സ്വിഫ്റ്റ് കറിനെക്കുറിച്ചും പ്രതികൾ സഞ്ചരിച്ച സ്കൂട്ടറിനെ കുറിച്ചും വിവരം ലഭിക്കുന്നവർ കൊടുവള്ളി പോലീസിനെ അറിയിക്കാനാണ് നിർദേശം നൽകിയത്.