സാമ്പത്തിക ഇടപാട് : നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

Spread the love

പാലക്കാട്: പാലക്കാട് കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റെനില്‍ (40), വിനീഷ് (43), സുഹൃത്തുക്കളായ അമല്‍ (25), സുജിത്ത് (33) എന്നിവര്‍ക്കാര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് ആക്രമണം ഉണ്ടായത്.പരിക്കേറ്റ വിനീഷും, റെനിലും കോണ്‍ഗ്രസ് മുന്‍ പഞ്ചയത്തംഗങ്ങളാണ്. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. പരുക്കേറ്റ നാല് പേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായും ഇവര്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *