സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് തുടക്കമായി
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് തുടക്കമായി. പൂർണ്ണമായും ഓൺലൈൻ വഴിയാണ് പ്രവേശന നടപടികൾ. എല്ലാ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലും പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക്കുകളും പ്രവർത്തിക്കുനുണ്ട്. ഈ മാസം 20 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. ഈ മാസം ഇരുപത്തിനാലിന് ട്രയൽ അലോട്ട്മെൻറ് നടക്കും.
അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയ ആദ്യ ദിവസം പതിമൂവായിരത്തിലധികം പേരാണ് പ്ലസ് വൺ അഡ്മിഷന് വേണ്ടി അപേക്ഷിച്ചത്. പൂർണ്ണമായും ഓൺലൈൻ വഴിയാണ് ഇത്തവണത്തെയും പ്ലസ്‌വൺ പ്രവേശന നടപടികൾ. പ്രവേശന നടപടികൾ ലഘുകരിക്കുന്നതിൻറെ ഭാഗമായി ഹെൽപ് ഡെസ്കുകൾ സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവർത്തിക്കുന്നുണ്ട്. ആദ്യമായാണ് ഇത്തരത്തിൽ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്ഡസ്കുകൾ നടപ്പിലാക്കുന്നത്. തിരുവനന്തപുരം മണക്കാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽപ് ഡെസ്ക് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു.
ഈ മാസം 20 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. ശേഷം, ഇരുപത്തിനാലിന് പ്ലസ്‌വൺ അഡ്മിഷനുള്ള ട്രയൽ അലോട്ട്മെൻറ് നടക്കും. പിന്നീട് മൂന്ന് ഘട്ടങ്ങളിലായി പ്രധാന അലോട്ട്മെൻ്റുകൾ നടത്തി, ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.