Photo Caption: വേദാന്ത സീനിയർ ലിവിംഗ് കേരള ആൻഡ് കോയമ്പത്തൂർ ബിസിനസ്സ് ഹെഡ് കെ സി റാവു, ഡയറക്ടർ രാഹുൽ സബർവാൾ, ഗ്രീൻ മെഡോസ് ടൗൺഷിപ്പ് ഡെവലപ്പേഴ്സ് അജു ചെറുകര മാത്യു , വേദാന്ത സീനിയർ ലിവിംഗ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് കെ ബി ബാബു തുടങ്ങിയവർ തൃശ്ശൂരിൽ നടന്ന പത്രസമ്മേളനത്തിൽ നിന്നും. (ഇടത്തുനിന്നും വലത്തോട്ട്)
തൃശൂർ അത്താണിയിൽ പ്രീമിയം റിട്ടയർമെൻ്റ് കമ്മ്യൂണിറ്റി ആരംഭിക്കാനൊരുങ്ങി വേദാന്ത സീനിയർ ലിവിംഗ്
• കേരളത്തിൽ 300-ലധികം സീനിയർ ലിവിംഗ് യൂണിറ്റുകൾ; പദ്ധതിക്കായി സംസ്ഥാനത്ത് 60–80 കോടി രൂപ നിക്ഷേപിക്കും
• കൊച്ചിക്കും ഗുരുവായൂരിനും പിന്നാലെ കേരളത്തിൽ വേദാന്തയുടെ മൂന്നാമത്തെ പ്രൊജക്ട്
തൃശൂർ, 26-04-2025: തൃശൂർ അത്താണിയിൽ വയോജനങ്ങൾക്കായി ‘വേദാന്ത ഗ്രീൻ മെഡോസ്’ എന്ന പേരിൽ പ്രീമിയം ലിവിംഗ് കമ്മ്യൂണിറ്റി പ്രഖ്യാപിച്ച് വേദാന്ത സീനിയർ ലിവിംഗ്. അജു ചെറുകര മാത്യുവിന്റെ ഗ്രീൻ മെഡോ കമ്മ്യൂണിറ്റിയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. റെറ (RERA) സർട്ടിഫൈഡ് പ്രൊജക്ടായ വേദാന്ത ഗ്രീൻ മെഡോസ്, വിരമിക്കലിന് ശേഷവും മുതിർന്ന പൗരന്മാർക്ക് മികച്ച സൗകര്യങ്ങളോടെ സമാധാനപരമായ ജീവിതം നയിക്കാനുള്ള ഇടമൊരുക്കുന്നു. വയോജനങ്ങളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നതും കുടുംബഘടനയിലെ മാറ്റങ്ങളും കാരണം മുതിർന്നവർക്കായി കൃത്യമായി ആസൂത്രണം ചെയ്ത ഒരു കമ്മ്യൂണിറ്റി ലിവിംഗിന്റെ ആവശ്യകത കൂടിവരികയാണ്. ഇതിന് മികച്ച ഒരു ഉദാഹരണമാവുകയാണ് സുരക്ഷിതവും സ്വതന്ത്രവും സാമൂഹികവുമായി സമ്പന്നമായ അന്തരീക്ഷം ഉറപ്പാക്കുന്ന വേദാന്ത ഗ്രീൻ മെഡോസ്.
ക്ലബ് ഹൗസ്, കഫറ്റീരിയ, പാരാമെഡിക്കൽ, ഫിസിയോതെറാപ്പി സ്റ്റാഫുകളുള്ള മെഡിക്കൽ സെന്റർ, ഇൻ-ഹൗസ് തിയേറ്റർ, ലൈബ്രറി, ജിം, മനോഹരമായ ലാൻഡ്സ്കേപ്പുള്ള ചുറ്റുപാടുകൾ എന്നിങ്ങനെ മുതിർന്നവരെ സജീവമാക്കി നിറുത്താനുള്ളതെല്ലാം തന്നെയുണ്ട് വേദാന്ത ഗ്രീൻ മെഡോസിൽ. ഉടമസ്ഥതാ മാതൃകയിലുള്ള ഈ വീടുകൾ പൂർണ്ണമായും വേദാന്ത പരിപാലിക്കും.
പ്രായമായവരുടെ ഭക്ഷണ ആവശ്യങ്ങൾക്കനുസൃതമായി പുതുതായി തയ്യാറാക്കിയതും ശുചിത്വമുള്ളതുമായ ഭക്ഷണം വിളമ്പാൻ ഓൺ-സൈറ്റ് കഫറ്റീരിയയിൽ പ്രത്യേകം വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ അടുക്കളകൾ സജ്ജീകരിച്ചിട്ടുണ്ട്. താമസക്കാർക്ക് അവരുടെ ഇഷ്ടാനുസരണം സ്വന്തം അടുക്കളകളിൽ പാചകം ചെയ്യുകയോ റൂം സർവീസ് ആസ്വദിക്കുകയോ അല്ലെങ്കിൽ സഹതാമസക്കാരോടൊപ്പം ഭക്ഷണം കഴിക്കുകയോ ചെയ്യാം. ഇവിടെ എല്ലാ വീടുകളും നന്നായി പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു ഹൗസ് കീപ്പിംഗ് ടീമുണ്ട്. ദിവസേനയുള്ള വൃത്തിയാക്കലിന് പുറമെ മാസത്തിൽ ഡീപ് ക്ലീനിംഗും അവർ നടത്തും.
“ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷവും വ്യക്തികൾക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന ഒരിടം സൃഷ്ടിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ക്ഷേമം, സുഖം, സൗഹൃദം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ റിട്ടയർമെന്റ് കമ്മ്യൂണിറ്റി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മയിൽ സജീവവും സംതൃപ്തവുമായ ജീവിതം നയിക്കാൻ ഇതിലൂടെ മുതിർന്ന പൗരന്മാർക്ക് കഴിയും.” വേദാന്ത സീനിയർ ലിവിംഗ് ഡയറക്ടർ രാഹുൽ സബർവാൾ അവതരണ ചടങ്ങിൽ വ്യക്തമാക്കി.
മനോഹരമായി ലാൻഡ്‌സ്‌കേപ്പ് ചെയ്ത 37 വില്ലകളാണ് ഈ കമ്മ്യൂണിറ്റിയിൽ ഉള്ളത്. പ്രീമിയം, ഡീലക്സ് ഫോർമാറ്റുകളിലായി ഇവ ലഭ്യമാണ്. വില ₹65 ലക്ഷം (പ്രീ-രജിസ്ട്രേഷൻ). വാസ്തു അനുസരിച്ച് നിർമ്മിച്ച ഈ വീടുകളിൽ മുതിർന്നവരുടെ സുരക്ഷയ്ക്കായി ആന്റി-സ്കിഡ് ഫ്ലോറിംഗും സപ്പോർട്ടീവ് റെയിലിംഗുകളുമുണ്ട്. തുറന്ന ടെറസുകൾ, വിശാലമായ കിടപ്പുമുറികൾ, മികച്ച വായുസഞ്ചാരം എന്നിവ എല്ലാ വില്ലകളിലും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രത്യേക നടപ്പാതകളും പുറത്ത് ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
“മുതിർന്ന പൗരന്മാരുടെ ഇത്തരത്തിലുള്ള ജീവിതശൈലി ദക്ഷിണേന്ത്യയിൽ അതിവേഗം വളരുകയാണ്. അതിൽ മികച്ച വിപണികളിൽ ഒന്നായാണ് കേരളത്തെ ഞങ്ങൾ കാണുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായി 300-ലധികം സീനിയർ ലിവിംഗ് യൂണിറ്റുകൾ വികസിപ്പിക്കുന്നതിനായി ഞങ്ങൾ കേരളത്തിൽ ₹60–80 കോടി നിക്ഷേപിക്കും. വേദാന്തയിൽ, ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഞങ്ങളുടെ താമസക്കാരെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഭക്ഷണം മുതൽ ഉത്സവങ്ങൾ വരെയുള്ള പ്രാദേശിക ജീവിതശൈലികൾ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഓരോ കമ്മ്യൂണിറ്റിയും രൂപകൽപ്പന ചെയ്തിരിക്കുന്നത്. അത് സ്വന്തം വീട്ടിലാണെന്ന തോന്നൽ താമസക്കാരിൽ എപ്പോഴുമുണ്ടാക്കും. കമ്മ്യൂണിറ്റി നയങ്ങളിലും പ്രവർത്തനങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കുചേരുന്നതിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സംസ്കാരം സൃഷ്ടിക്കാൻ അവർ നമ്മെ സഹായിക്കും.” വേദാന്ത സീനിയർ ലിവിംഗ് ഡയറക്ടർ ശ്രേയ ആനന്ദ് പറഞ്ഞു.
കമ്മ്യൂണിറ്റിയിൽ ഓൺ-സൈറ്റ് പാരാമെഡിക്കൽ സ്റ്റാഫ്, ആംബുലൻസ് സേവനങ്ങൾ, സൂപ്പർ-സ്പെഷ്യാലിറ്റി ആശുപത്രികളുമായുള്ള ബന്ധം, 24/7 സെക്യൂരിറ്റി, കൺസേർജ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വൈദ്യസഹായവും ലഭ്യമാണ്.
“വേദാന്ത ഗ്രീൻ മെഡോസിൽ, ഓരോ താമസക്കാരനും വിശ്രമവും പരിചരണവും അനുഭവിക്കുന്നതിനൊപ്പം അവരുടെ പുതിയ താൽപ്പര്യങ്ങളും ഇഷ്ടങ്ങളും സ്വതന്ത്രമായി കണ്ടെത്താൻ സാധിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” ശ്രേയ ആനന്ദ് കൂട്ടിച്ചേർത്തു.
2024–25 സാമ്പത്തിക വർഷത്തിൽ 55% വരുമാന വളർച്ച രേഖപ്പെടുത്തി വേദാന്ത സീനിയർ ലിവിംഗ് ദക്ഷിണേന്ത്യയിലെ ‘സീനിയർ ലിവിംഗ്’ മേഖലയിൽ നേതൃസ്ഥാനം ശക്തിപ്പെടുത്തി. ബെംഗളൂരു, ഹൊസൂർ, ചെന്നൈ, കോയമ്പത്തൂർ, ഗുരുവായൂർ, കൊച്ചി, ഇപ്പോൾ തൃശൂർ എന്നിവിടങ്ങളിലെ 14 കമ്മ്യൂണിറ്റികളിലായി 800-ലധികം താമസക്കാർ വേദാന്തയിൽ വിശ്വസിക്കുന്നു. ‘നിങ്ങളുടെ രണ്ടാം ഇന്നിംഗ്‌സ്, ഞങ്ങളുടെ ആദ്യ പരിഗണന’ എന്നതാണ് വേദാന്തയുടെ നയം.
വേദാന്ത സീനിയർ ലിവിംഗ് ഡയറക്ടർ രാഹുൽ സബർവാൾ, ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് കെ ബി ബാബു, കേരള ആൻഡ് കോയമ്പത്തൂർ ബിസിനസ്സ് ഹെഡ് കെ സി റാവു, ഗ്രീൻ മെഡോസ് ടൗൺഷിപ്പ് ഡെവലപ്പേഴ്സ് അജു ചെറുകര മാത്യു തുടങ്ങിയവർ തൃശ്ശൂരിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിച്ചു.