മയങ്ങല്ലേ മക്കളേ മറക്കല്ലേ മൂല്യങ്ങൾ: NTUലഹരിക്കെതിരെ ഒരു തിരിവെട്ടം
കൊല്ലം :സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന, യുവതലമുറയെ നശിപ്പിക്കുന്ന വിപത്തിനെതിരേ മയങ്ങല്ലേ മക്കളേ മറക്കല്ലേ മൂല്യങ്ങൾ എന്ന മുദ്രാവാക്യം ഉയർത്തി “ലഹരിക്കെതിരെ ഒരു തിരി വെട്ടം” എന്ന പേരിൽ ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാനത്ത് നടത്തുന്ന , ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് 14 ജില്ല ആസ്ഥാനങ്ങളിലും തുടക്കം കുറിച്ചു. കൊല്ലം ജില്ലയിൽ കുണ്ടറയിൽ നടന്ന പരിപാടി പോലീസ് സബ് ഇൻസ്പെക്ടർ കെ .പ്രദീപ് ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷൻ പാറംകോട് ബിജു ജില്ലാ പ്രസിഡണ്ട് എസ് കെ ദിലീപ് കുമാർ എന്നിവർ നേതൃത്വം നൽകി.