എം ഡി എം എയുമായി വെമ്പായം സ്വദേശി അറസ്റ്റിൽ

Spread the love

നെയ്യാറ്റിൻകര : എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ . വെമ്പായം സ്വദേശി അനന്ദു (27) നെയാണ് അമരവിള എക്സൈസ് റെയിഞ്ച് പിടികൂടിയത്. തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയ്ക്കിടെ കഴക്കൂട്ടം – കാരോട് ബൈപ്പാസ് ചെങ്കൽ പഞ്ചായത്തിൽ അയ്മാം ബസ് സ്റ്റാപ്പിന് സമീപത്തെ സർവ്വീസ് റോഡിൽ വെച്ച് കൊമേഴ്സ്യൽ ക്വാണ്ടിറ്റിയിലുളള 42.03 ഗ്രാം എംഡിഎംഎയും 1.85 കിലോഗ്രാം കഞ്ചാവുമായി ബാഗിൽ ഒളിപ്പിച്ച നിലയിൽ നിൽക്കുന്ന അനന്ദുവിനെ എക്സൈസ് കണ്ടെത്തിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ബുധനാഴ്ച പകൽ ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിൽ എത്തിയിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. തുടർന്ന് വ്യാഴാഴ്ച പകൽ 10 ന് ലഹരിവസ്തുക്കളുമായി സുഹൃത്തിനെ കാത്ത് കീഴമ്മാകം ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് പ്രതി എക്സൈസ് വലയത്തിലാകുന്നത്. ബാംഗ്ലൂരിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ച് സുഹൃത്തുകൾക്ക് വിൽപ്പന നടത്തുന്ന ആളാണെന്നും നിലവിൽ സമാന്തര കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഉണ്ടെന്നും . ഇയാളുടെ കൈയിൽ 20000/ രൂപയും പിടികൂടിയിട്ടുണ്ടെന്നും കൂടുതൽ പ്രതികൾക്ക് വേണ്ടിയുളള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *