വിദ്യാർത്ഥികൾക്ക് തൊഴിലിടങ്ങൾ പരിചയപ്പെടുത്തി ലൊയോള എക്സ്റ്റേൺഷിപ്പ് പ്രോഗ്രാം
തിരു: ശ്രീകാര്യം ലൊയോള സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്ക് തൊഴിലിടങ്ങൾ പരിചയപ്പെടുത്തി എക്സ്റ്റേൺഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. സ്കൂൾ പിടിഎയും ലോബയും (പൂർവ്വ വിദ്യാർത്ഥി സംഘടന) സംയുക്തമായി സംഘടിപ്പിക്കുന്ന എക്സ്റ്റേൺഷിപ്പ് പ്രോഗ്രാം ഏപ്രിൽ 1 മുതൽ 4 വരെയും ഏപ്രിൽ 7 മുതൽ 11 വരെയുമാണ് നടക്കുക. കുട്ടികൾക്ക് യോജിക്കുന്ന തൊഴിലിടങ്ങൾ തീരുമാനിക്കുന്നതിനും അവിടത്തെ ദൈനംദിന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും ആ മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തുന്നതിനും ഇത് സഹായകമാകും. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള വിവിധ കേന്ദ്ര – കേരള സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ 50ൽ പരം സ്ഥാപനങ്ങളിൽ 350 ഓളം കുട്ടികൾ എക്സ്റ്റേൺഷിപ്പിന്റെ ഭാഗമാകും.
ഗീതാഞ്ജലി & ഇ.എൻ.ടി. ഹോസ്പിറ്റൽ, നെയ്യാർ മെഡിസിറ്റി, ലോക മെഡിസിറ്റി, അനന്തപുരി ഹോസ്പിറ്റൽ, കമല ഡന്റൽ ക്ലിനിക്ക് , ബ്ലൂ സ്പ്രിംഗ് ഡന്റൽ, എസ്.പി. മെഡിഫോർട്ട്, ശ്രീ ധന്വന്തരി ആയൂർവേദിക് ഹോസ്പിറ്റൽ, അഗസ്ത്യ ഹെറിറ്റേജ് ആയൂർവേദിക് സെന്റർ, യാന വുമൺസ് & ഫർട്ടിലിറ്റി സെന്റർ, നിംസ് ഹോസ്പിറ്റൽ, ക്രഡൻസ് ഹോസ്പിറ്റൽ, യു.എസ്.ടി. ഗ്ലോബൽ , ടെറിഫിക് മൈൻഡ്‌സ്/ ലൂമി എക്സ്.ആർ., ജേക്കബ് എൻജിനീയറിംഗ് വർക്ക്സ്, ട്രാവൻകൂർ അനലറ്റിക്സ്, കെയർ സ്റ്റാക്ക്, സോഫ്റ്റ് നോഷൻസ്, ലിവിംഗ് വേൾഡ് , ഇൻ – ആപ്പ് , കെനഡി ഐ.ക്യു., കേരള പോലീസ് ഹെഡ് ക്വാർട്ടേഴ്സ്, ടാറ്റ എൽ എക്സി, ക്വാർഡൻസ് ടെക്നോളജീസ്, ഡി ക്യൂബ് എ.ഐ റിസർച്ച് & ഡവലപ്പ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, മാച്ച്സ്റ്റിക് ഇൻഡസ്ട്രി, ഐസർ , എച്ച്. എൽ. എൽ. ലൈഫ് കെയർ , രാജീവ് ഗാന്ധി ബയോടെക് സെന്റർ, പങ്കജ കസ്തൂരി ഹെർബൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ശ്യാം ശേഖർ അസോസിയേറ്റ്സ്, നമ്പ്യാർ അസോസിയേറ്റ്സ്, കുമാർ അസോസിയേറ്റ്സ് , കേരളാകൗമുദി, സ്‌റ്റാർക്ക് കമ്മ്യൂണിക്കേഷൻസ്, ചക്ര കമ്മ്യൂണിക്കേഷൻസ്, ഏഷ്യാനെറ്റ്, കേരളാ വിഷൻ, സുരേഷ്കുമാർ & അസോസിയേറ്റ്സ് , ഗോപാൽ & അനിൽ അസോസിയേറ്റ്സ് , ക്യാപ്സ് സ്‌റ്റോക്ക് & സെക്യൂരിറ്റീസ്, കൃഷ്ണൻ രത്ന & അസോസിയേറ്റ്സ്, ഇന്ത്യൻ ബാങ്ക് , ഐ.സി.എ.ഐ തിരുവനന്തപുരം, കെ & ബി അസോസിയേറ്റ്സ് , ബജാജ് അലൈൻസ് , സ്റ്റാർ ഇൻഷുറൻസ് , ഹോട്ടൽ ഡിമോറ, കേരള ഡിസാസ്റ്റർ മാനേജ്മെന്റ്, തിരുവനന്തപുരം മൃഗശാല, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ , കിൻഫ്ര , അറ്റ്ലസ് ഇന്റീരിയേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളാണ് എക്സ്‌റ്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി സഹകരിക്കുന്നത് എന്ന് ലൊയോള സ്കൂൾ പ്രിൻസിപ്പൽ സാൽവിൻ അഗസ്റ്റിൻ എസ്.ജെ. പത്രസമ്മേളനത്തിൽ അറിയിച്ചു.