ചൈനയിൽ പാസഞ്ചർ ബസ് ടണൽ ഭിത്തിയിൽ ഇടിച്ച് 14 യാത്രക്കാർ മരിച്ചു

Spread the love

ബീജിംഗ്: വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ പാസഞ്ചർ ബസ് ടണൽ ഭിത്തിയിൽ ഇടിച്ച് 14 യാത്രക്കാർ മരിച്ചു. 37 പേർക്ക് പരിക്ക്. അപകട കാരണം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ഷാങ്‌സിയിലെ ഹോഹ്‌ഹോട്ട്-ബെയ്‌ഹായ് എക്‌സ്‌പ്രസ്‌വേയിൽ പുലർച്ചെ 2.37നാണ് അപകടമുണ്ടായതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു.51 യാത്രക്കാരുമായി പോയ ബസ് ടണൽ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *