പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍

Spread the love

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രശസ്തനാണ് സതീശനെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിക്കെതിരെ വീഡിയോ ഇറക്കിയെന്നും ഇപി ജയരാജന്‍ ആരോപിച്ചു. വൃത്തികെട്ട രാഷ്ട്രീയമാണ് സതീശന്റേത്. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത ചമച്ചത് സതീശനാണ്. തന്റെ ഭാര്യയുടെ തലവെട്ടി അവിടെ സ്വപ്ന സുരേഷിന്റെ പടം വെച്ച് ഫോട്ടോ ഇറക്കിയതും സതീശനാണ്.കഴിഞ്ഞ ദിവസം പുതിയൊരു ഫോട്ടോ ഇറക്കി. അതിന് പിന്നിലും വിഡി സതീശന്‍ ആണ്. രാജീവ് ചന്ദ്രശേഖരന്‍ ഒപ്പം തന്റെ ഭാര്യ ഇരിക്കുന്നതായി പ്രചരിപ്പിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു.ഇത്തരത്തില്‍ ഒരാള്‍ എങ്ങനെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവായി ഇരിക്കുമെന്നും ഇപി ചോദിച്ചു. എല്ലാവരെയും ആക്ഷേപിച്ച് വെള്ളക്കുപ്പായം ഇട്ട് നടക്കുകയാണ് സതീശന്‍. സതീശന്‍ തെളിവ് ഉണ്ട് എന്ന് പറഞ്ഞതിന് പിന്നാലെ ആണ് ഫോട്ടോ പുറത്തു വന്നത്. വൈദേഹവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആളല്ല. കമ്പനി അധികൃതരോട് ചോദിക്കണം. ഭാര്യ ഷെയര്‍ ഹോള്‍ഡര്‍ ആണ്. അത് സത്യമാണ്. രാജീവ് ചന്ദ്രശേഖരിന്റെ വക്കാലത്ത് എടുക്കേണ്ട കാര്യം എനിക്കില്ല. രാജീവ് ചന്ദ്രശേഖറെ ഇതുവരെ കണ്ടിട്ടില്ല, ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. വാങ്ങാന്‍ ആള് വന്നാല്‍ ഷെയര്‍ ഒഴിവാക്കും.അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായ എന്നെ കളങ്കപ്പെടുത്താന്‍ ഞാന്‍ അനുവദിക്കില്ല. അതിന്റെ ഭാഗമായാണ് ഭാര്യയുടെ ഷെയര്‍ ഒഴിയാന്‍ തീരുമാനിക്കുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു. പുനര്‍ജനിയുടെ പേരില്‍ പിരിച്ച പണം വിനിയോഗിച്ചിട്ടില്ല. സതീശന്‍ നല്‍കിയ വീടുകള്‍ പലതും സ്‌പോണ്‍സര്‍മാരുടെ സംഭാവന. നിലമ്പുര്‍ എംഎല്‍എ നിയമസഭയില്‍ ഗുരുതര ആരോപണം ഉന്നയിച്ചു. സതീശന്‍ സഭയില്‍ മിണ്ടിയില്ല. പുറത്താണ് പറഞ്ഞത്. സതീശന്‍ ബിജെപിയുംആര്‍എസ്എസുമായി സഖ്യം ഉണ്ടാക്കി. ഡല്‍ഹിയില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്. 150 കോടി രൂപ മത്സ്യപെട്ടിയില്‍ കൊണ്ടുവന്നത് ഇഡി അന്വേഷിക്കുന്നില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *