ഏറ്റവും കൂടുതൽ തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ ഏഴുതവണയാണ് ലോക്സഭയിൽ എത്തിയത്. ആരൊക്കെയാണവർ ?

മുന്‍ കേന്ദ്ര മന്ത്രിയായ കൊടിക്കുന്നില്‍ 1989, 1991,1996, 1999 വര്‍ഷങ്ങളില്‍ അടൂരില്‍ നിന്നും 2009, 2014, 2019 വര്‍ഷങ്ങളില്‍ മാവേലിക്കരയില്‍ നിന്നും ലോക്‌സഭയിലെത്തി. കേന്ദ്രമന്ത്രിയും കെപിസിസി അധ്യക്ഷനുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ 1984, 1989, 1991, 1996, 1998 എന്നീ തെരഞ്ഞെടുപ്പുകളില്‍ കണ്ണൂരില്‍ നിന്നും 2009, 2014 വര്‍ഷങ്ങളില്‍ വടകരയില്‍ നിന്നും വിജയിച്ചു.
മുസ്ലീം ലീഗിന്‍റെ കരുത്തനായ നേതാവായിരുന്ന ഇ അഹമ്മദ് 1991, 1996, 1998, 1999 വര്‍ഷങ്ങളില്‍ പഴയ മഞ്ചേരി മണ്ഡലത്തില്‍ നിന്നും 2004ല്‍ പൊന്നാനിയില്‍ നിന്നും 2009, 2014 വര്‍ഷങ്ങളില്‍ മലപ്പുറത്ത് നിന്നും ലോക്‌സഭയിലെത്തി. ഇ അഹമ്മദാണ് കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രി പദത്തിലിരുന്നത്. കേരളത്തില്‍ നിന്ന് പല തവണ മത്സരിച്ച ലീഗിന്‍റെ ദേശീയ മുഖങ്ങളിലൊന്നായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് 1967ലും 1971ലും കോഴിക്കോട് നിന്നും 1977, 1980, 1984, 1989 വര്‍ഷങ്ങളില്‍ മഞ്ചേരിയില്‍ നിന്നും 1991ല്‍ പൊന്നാനിയില്‍ നിന്നും ലോക്‌സഭയിലെത്തി.
ലീഗിന്‍റെ ദേശീയ മുഖമായിരുന്ന നേതാവ് ജി എം ബാനാത്ത്‌വാലയാവട്ടെ ഏഴ് വട്ടവും (1977 , 1980, 1984, 1989, 1996, 1998, 1999 പൊന്നാനിയില്‍ നിന്നാണ് ലോക്സഭയിലെത്തിയത്.
കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ലോക്‌സഭ എംപിയായതിന്‍റെ റെക്കോര്‍ഡ് ഈ അഞ്ചുപേർക്കൊപ്പമാണ്.
അഞ്ചു പേരും യുഡിഎഫ് സാരഥികളും