ആറ്റുകാൽ പൊങ്കാല; റോഡുകളുടെ നവീകരണം പൂർത്തീകരിച്ച് തിരുവനന്തപുരം നഗരസഭ

Spread the love

നഗര വികസനത്തിൽ എന്നും ഒന്നാമതാണ് തിരുവനന്തപുരം നഗരസഭ. ആറ്റുകാൽ പൊങ്കാല മഹോത്സവമായതോടെ ക്ഷേത്ര പരിസരത്തെ റോഡുകളും നഗരസഭ നവീകരിച്ചു കഴിഞ്ഞു. ഇട റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളുടെയും പണി പൂർത്തിയായതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ.

ആറ്റുകാൽ പൊങ്കാല മഹോത്സവം തുടങ്ങി. ഭക്തജന തിരക്കുമേറി. എന്നാലിനി, ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലെത്താൻ പഴയതുപോലെ അത്ര കഷ്ടപ്പെടേണ്ടി വരില്ല. ക്ഷേത്ര പരിസരത്തെ എല്ലാ റോഡുകളും തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നവീകരിച്ചതോടെ വലിയ ആശ്വാസത്തിലാണ് ജനങ്ങൾ.

ആയിരണിമുട്ടം, കിള്ളിപ്പാലം തുടങ്ങി ക്ഷേത്രപരിസരത്തുള്ള എല്ലാ ഇട റോഡുകളുടെയും പണി പൂർത്തിയാക്കിയതോടെ, നഗര വികസനത്തിൽ മുൻപന്തിയിൽ തന്നെയാണ് തിരുവനന്തപുരം നഗരസഭയെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിൽ എന്ത് ആഘോഷപരിപാരികൾ സംഘടിപ്പിച്ചാലും നഗരം എപ്പോഴും ക്ലീൻ ആക്കാൻ നഗരസഭ ജീവനക്കാരും ഹരിത കർമ്മ സേനയും എപ്പോഴും സജ്ജമാണ്. അത് തന്നെയാണ് നഗരത്തിന്റെ പ്രധാന പ്രത്യേകതയും.

Leave a Reply

Your email address will not be published. Required fields are marked *