ഒമാന്റെ ബഹിരാകാശ മേഖലയിൽ നാഴികകല്ലായി ‘ദുകം-1’ വിജയകരമായി വിക്ഷേപിച്ചു

Spread the love

ഒമാന്റെ ബഹിരാകാശ മേഖലയിൽ നാഴികകല്ലായി ‘ദുകം-1’ വിജയകരമായി വിക്ഷേപിച്ചു. സുൽത്താനേറ്റിന്റെ ആദ്യത്തെ പരീക്ഷണാത്മക ബഹിരാകാശ റോക്കറ്റാണ് ദുകം-1. വ്യാഴാഴ്ച രാവിലെ 10.05ന് ദുകമിലെ ഇത്‌ലാഖ് സ്‌പേസ്‌പോര്‍ട്ടില്‍ നിന്നായിരുന്നു വിക്ഷേപണം. ബുധനാഴ്ച വിക്ഷേപണം നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ലോഞ്ചിങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവശേനം ഉണ്ടായിരുന്നില്ല. 123 കിലോഗ്രാം ഭാരമുള്ള റോക്കറ്റിന് 6.5 മീറ്റർ ഉയരമുണ്ട്. സെക്കൻഡിൽ 1,530 മീറ്റർ വേഗത്തിൽ ഉയരും. 2025ൽ മൂന്ന് ‍വിക്ഷേപണങ്ങൾ കൂടി ഒമാൻ ആസൂത്രണം ചെയ്യുന്നുണ്ട്.

അതേസമയം, പ്രോബ 3 ദൗത്യവുമായി പിഎസ്എല്‍വി സി 59 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യയുടെ ഐഎസ്ആർഒ. വ്യാഴാഴ്ച വൈകീട്ട് 4.04 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് വിക്ഷേപിച്ചത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് വേണ്ടിയുള്ള ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശ പേടകം.

ഇന്നലെ നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകൾ മൂലം വ്യാഴാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പ്രോബ കുതിച്ചത്. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ള (കൊറോണ) പ്രഭാവലയത്തെക്കുറിച്ച് പഠിക്കാനുള്ള ഏറ്റവും പുതിയ ദൗത്യമാണ് പ്രോബ-3.

Leave a Reply

Your email address will not be published. Required fields are marked *