മദ്യലഹരിയിൽ ആടിയുലഞ്ഞ തിരുവനന്തപുരം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെയും പ്രസിഡന്റിനെയും നീക്കി

Spread the love

തിരുവനന്തപുരം എസ്എഫ്‌ഐയില്‍ വീണ്ടും അച്ചടക്ക നടപടി. തിരുവനന്തപുരം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെയും പ്രസിഡന്റിനെയും നീക്കി.ഗോകുല്‍ ഗോപിനാഥ്, ജോബിന്‍ ജോസ് എന്നിവരെയാണ് മാറ്റിയത്. ഇവര്‍ മദ്യപിച്ചു നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.നേരത്തെ ഡിവൈഎഫ്‌ഐ നേതാവ് അഭിജിത്ത് ജെജെയെ സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പന്‍ഡ് ചെയ്തിരുന്നു. വനിതാ പ്രവര്‍ത്തകയുടെ പരാതിയിലാണ് നടപടി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയാകാന്‍ അഭിജിത്ത് പ്രായത്തട്ടിപ്പ് നടത്തിയെന്ന ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് പാര്‍ട്ടി നടപടിയെടുത്തത്. ആനാവൂര്‍ നാഗപ്പന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രായ തട്ടിപ്പ് നടത്തിയെന്നായിരുന്നു ശബ്ദരേഖ. ഈ ആരോപണം ആനാവൂര്‍ നാഗപ്പന്‍ നേരത്തെ തള്ളിയിരുന്നു.വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ നേരത്തെ തന്നെ ഒരു പ്രാഥമിക നടപടി ഇയാള്‍ക്കെതിരെ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നേമത്തെ ഡിവൈഎഫ്‌ഐ നേതാവും എസ് എഫ് ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ അഭിജിത്തിനെതിരെ സിപിഎം നടപടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പിന്തുണയോടെ പ്രായം മറച്ചുവെച്ചാണ് താന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് അഭിജിത്തിന്റെ ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *