ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈൻ അൽ-ഖുറൈഷിയെ വധിച്ചതായി തു‍ർക്കി പ്രസിഡന്റ് റജബ് തയീപ് എർദോഗൻ

Spread the love

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈൻ അൽ-ഖുറൈഷിയെ വധിച്ചതായി തു‍ർക്കി പ്രസിഡന്റ് റജബ് തയീപ് എർദോഗൻ. വടക്കു പടിഞ്ഞാറൻ സിറിയയിലെ ജെൻഡരിസിലുള്ള ഫാം ഹൗസിൽ നടത്തിയ സൈനിക നീക്കത്തിനൊടുവിലാണ് ഖുറൈഷിയെ വധിച്ചത്. തു‍ർക്കി രഹസ്യാന്വേഷണ സംഘവും തു‍ർക്കിയുടെ പിന്തുണയുള്ള പ്രാദേശിക പോലീസും സംയുക്തമായാണ് നടപടി പൂ‍ർത്തിയാക്കിയത്.തു‍ർക്കിയിലെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് എ‍ർദോഗൻ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ഐഎസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജെൻഡരിസിലെ ഒളിത്താവളത്തിലിരുന്ന് ഖുറൈഷി ഐഎസിന്റെ പ്രവ‍ർത്തനങ്ങൾ നിയന്ത്രിക്കുകയായിരുന്നുവെന്നാണ് റിപ്പോ‍ർ‍ട്ടുകൾ.സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിൽ രാജേഷ്ജെൻഡരിസ് തു‍ർക്കിയുടെ അതിർത്തി പ്രദേശമാണ്. വിമത വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. കഴിഞ്ഞ നവംബറിൽ തങ്ങളുടെ നേതാവായ അബു അൽ ഹസൻ അൽ ഹാഷിമി അൽ ഖുറൈഷി കൊല്ലപ്പെട്ടതായി ഐഎസ് സ്ഥിരീകരിച്ചിരുന്നു. 2022 ഒക്ടോബർ പകുതിയോടെ നടത്തിയ സൈനിക നീക്കത്തിലാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് യുഎസ് സ്ഥിരീകരിച്ചിരുന്നു.കഴിഞ്ഞ ഒക്ടോബറിൽ സിറിയയിൽ വെച്ചു നടത്തിയ ഓപ്പറേഷനിലാണ് മുൻ നേതാവ് അബു അൽ ഹസൻ അൽ ഹാഷ്മി അൽ ഖുറൈഷി കൊല്ലപ്പെട്ടത്. ഇതിനു ശേഷമാണ് അബു ഹുസൈൻ അൽ-ഖുറൈഷി ഐഎസിന്റെ നേതൃസ്ഥാനം ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *