ഇലക്റ്ററൽ ബോണ്ട് കേസിൽ എസ്ബിഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Spread the love

ന്യൂഡൽഹി: ഇലക്റ്ററൽ ബോണ്ട് കേസിൽ എസ്ബിഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ബോണ്ട് പ്രകാരം രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച പണത്തിന്‍റെ വിവരങ്ങൾ ചൊവ്വാഴ്ച തന്നെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും മാര്‍ച്ച് 15നകം കമ്മീഷൻ ഇത് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു.ബോണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയംതേടി എസ്ബിഐ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്‍റെ നടപടി.സുപ്രീം കോടതി വിധി വന്ന് 26 പിന്നിട്ടിട്ടും എസ്ബിഐയുടെ ഭാഗത്തു നിന്നും എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞു. തെരഞ്ഞെടുപ്പു ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എസ്ബിഐയുടെ മുംബൈ ബ്രാഞ്ചിലുണ്ടെന്നും അത് പരസ്യപ്പെടുത്താനുമാണ് കോടതി നിർദേശിച്ചിരുന്നത്.ബോണ്ട് വാങ്ങിയവരുടെയും പണം ലഭിച്ച പാർട്ടികളുടെയും വിവരങ്ങൾ സംയോജിപ്പിച്ച് കൈമാറുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന് എസ്ബിഐ കോടതിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *