നിയമസഭാ പുസ്തകോത്സവത്തിൽ ആർകൈവ്‌സ് വകുപ്പിന്റെ സ്റ്റാളും
തിരുവനന്തപുരം : സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിന്റെ കൈവശമുള്ള രേഖാശേഖരണത്തിൽ നിന്നും തയ്യാറാക്കിയ പുസ്തങ്ങൾ ഉൾപ്പെടുത്തി കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആർകൈവ്‌സ് വിഭാഗം ഒരുക്കിയ സ്റ്റാളിന്റെ ഉദ്ഘാടനം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.ആർക്കൈവ്‌സ് വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള 33 പുസ്തകങ്ങളാണ് സ്റ്റാളിൽ ലഭിക്കുക. ‘തിരഞ്ഞെടുത്ത സർക്കാർ തിട്ടൂരങ്ങൾ’, ‘തിരഞ്ഞെടുത്ത രാജകീയ വിളംബരങ്ങൾ’, ‘ദ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇൻ കേരള’, ‘പെരുമ്പടപ്പ് ഗ്രന്ഥവരി’, ‘കേരളത്തിലെ പ്രാചീനലിപി മാതൃകകൾ’, ‘ഭരണഭാഷ അടിസ്ഥാന രേഖകൾ, ‘കടയ്ക്കൽ വിപ്ലവം’, ‘സ്വാതന്ത്ര്യസമര സേനാനികളുടെ നിരോധിക്കപ്പെട്ട കൃതികൾ’ തുടങ്ങി കേരളത്തിന്റെ ചരിത്രം പറയുന്ന പുസ്തകങ്ങൾ പൊതുജനങ്ങൾക്കും ഗവേഷകർക്കും പ്രയോജനപ്പെടും

