സംസ്ഥാനത്ത് ഇന്ന് മുതൽ ദോശ, ഇഡലി മാവിന് വില കൂടും
സംസ്ഥാനത്ത് ഇന്ന് മുതൽ ദോശ, ഇഡലി മാവിന് വില കൂടും. ഒരു കിലോ മാവിന് 45 രൂപയാക്കി ഉയർത്താനാണ് മാവ് നിർമാണ സംഘടനയുടെ തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനവാണ് കാരണം. 35 മുതൽ 40 വരെയാണ് ഇതുവരെ ഒരു പാക്കറ്റ് മാവിന് വിലയുണ്ടായിരുന്നത്. ഇന്ന് മുതൽ ഇതിൽ അഞ്ച് രൂപയുടെ വർധനവുണ്ടാകുംസ്വാഭാവികമായി ഹോട്ടലുകളിൽ ദോശയ്ക്കും ഇഡലിക്കും വില വർധിക്കും. അരിക്കും ഉഴുന്നിനും വില കൂട്ടിയതോടെയാണ് മാവിനും വില കൂട്ടാൻ നിർമാതാക്കൾ തീരുമാനിച്ചത്. മാവുണ്ടാക്കാൻ ഉപയോഗിക്കുന്ന അരിക്ക് കഴിഞ്ഞ ആറ് മാസത്തിനിടെ പത്ത് രൂപയുടെ വർധനവുണ്ടായി. ഉഴുന്ന് കിലോയ്ക്ക് 90 രൂപയുണ്ടായിരുന്നത് 150 രൂപയിലേക്ക് എത്തി.