ഇസ്രായേൽ-ഹമാസ് യുദ്ധം തുടങ്ങി : ഗാസയിൽ വ്യോമാക്രമണം ഇസ്രായേൽ ശക്തമാക്കി
ഇസ്രായേൽ-ഹമാസ് യുദ്ധം തുടങ്ങി നാളെ ഒരു മാസം തുടങ്ങാനിരിക്കെ ഗാസയിൽ വ്യോമാക്രമണം ഇസ്രായേൽ ശക്തമാക്കി. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത്. ഗാസയുടെ തീരപ്രദേശത്ത് സൈന്യം എത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു. വെടിനിർത്തലിനായി അമേരിക്കയുടെ ഭാഗത്ത് നിന്നും ശ്രമം തുടരുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് പുറകെ സിഐഎ ഡയറക്ടർ വില്യം ബേൺസും ഇസ്രായേലിലെത്തിപശ്ചിമേഷ്യൻ സന്ദർശനം തുടരുന്ന ബ്ലിങ്കൻ ഇന്ന് തുർക്കി നേതൃത്വവുമായി ചർച്ച നടത്തും. വേണ്ടി വന്നാൽ ലബനനെതിരെ യുദ്ധം ചെയ്യാൻ തയ്യാറാണെന്നും ഇതിന് വേണ്ടി ഒരുങ്ങിയതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. കാറിന് നേരെയാണ് മിസൈലാക്രമണം നടത്തിയത്. അതേസമയം ഗാസയിലെ മരണസംഖ്യ 9770 ആയി ഉയർന്നു.