കേരളത്തിലെ ജെ ഡി എസും പാര്‍ട്ടിയുടെ മന്ത്രി കൃഷ്ണന്‍കുട്ടിയും സി പി എമ്മിനും സൃഷ്ടിക്കുന്നത് വലിയ തലവേദന

Spread the love

സാങ്കേതികമായി ഇപ്പോഴും ദേവഗൗഡക്കൊപ്പം നിലകൊള്ളേണ്ടി വരുന്ന കേരളത്തിലെ ജെ ഡി എസും പാര്‍ട്ടിയുടെ മന്ത്രി കൃഷ്ണന്‍കുട്ടിയും സി പി എമ്മിനും സൃഷ്ടിക്കുന്നത് വലിയ തലവേദന. കെ കൃഷ്ണന്‍കുട്ടിയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള സാധ്യതയെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തള്ളി. അഖിലേന്ത്യാ പാര്‍ട്ടി ബി ജെപിയോടൊപ്പം പോകുന്നതിനെ ആ പാര്‍ട്ടിയുടെ സംസ്ഥാന ഘടകം എതിര്‍ക്കുകയും അവര്‍ ഇടതു ജനാധിപത്യ മുന്നണിക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ലന്നുമാണ് എം വി ഗോവിന്ദന്‍ പറയുന്നത്.അഖിലേന്ത്യാ തലത്തില്‍ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെ ഡി എസ് ബി ജെ പി മുന്നണിയുടെ ഭാഗമാകുമ്പോള്‍ കേരളത്തിലെ ജെ ഡി എസും സാങ്കേതികമായി എന്‍ ഡി എ യുടെ ഭാഗമായിക്കഴിഞ്ഞു. അതിനെതിരെ നിലപാട് എടുത്താല്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത നേരിടേണ്ടി വന്നേക്കുമെന്നത് മന്ത്രി കൃഷ്ണന്‍കുട്ടിയെയും മാത്യു ടി തോമസിനെയും കുഴക്കുന്നുണ്ട്്. അതേ സമയം ബി ജെ പി മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ തുടര്‍ന്ന് കൊണ്ട് കേരളത്തില്‍ മന്ത്രിയും എം എല്‍ എയുമായിരിക്കാന്‍ അവര്‍ക്ക് വലിയ പ്രയാസവുമുണ്ട്.കൃഷ്ണന്‍ കുട്ടി മന്ത്രി സ്ഥാനത്ത്് തുടരട്ടേ എന്ന് തന്നെയാണ് പിണറായി വിജയന്‍ എടുക്കുന്ന നിലപാട്. അപ്പോള്‍ സി പി എമ്മിനും മറിച്ചൊരു നിലപാട് ഉണ്ടാകില്ല. എന്നാല്‍ പിണറായി വിജയന്റെ അറിവോടെയാണ് താന്‍ ബി ജെപി മുന്നണിയിലേക്ക് പോകുന്നതെന്ന ദേവഗൗഡയുടെ പരാമര്‍ശം സി പി എമ്മിന് ചില്ലറ തലവേദനയല്ല ഉണ്ടാക്കിയിരിക്കുന്നത്. ദേവഗൗഡ പിന്നീട് അത് തിരുത്തിയെങ്കിലും പ്രതിപക്ഷം അത് വലിയ പ്രചരാണായുധമാക്കി മാറ്റിയിരിക്കുകയാണ്. കൃഷ്ണന്‍കുട്ടി എന്‍ ഡിഎ മന്ത്രിയായാണ് പിണറായി കാബനറ്റില്‍ ഇരിക്കുന്നതെന്ന കോണ്‍ഗ്രസ് പ്രചരാപണം വരുന്ന തിരഞ്ഞെടുപ്പുകളില്‍ സി പി എമ്മിന് രാഷ്ട്രീയമായി പ്രതിസന്ധിയുണ്ടാക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം വിശ്വസിക്കുന്നത്.മന്ത്രി കൃഷ്ണന്‍കുട്ടിയെ ഒഴിവാക്കാന്‍ അത്ര പെട്ടെന്ന് കഴിയുകയുമില്ല. അതേ സമയം എന്‍ ഡി യെ യുടെ മന്ത്രിയെന്ന പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും ആരോപണത്തെ പ്രതിരോധിക്കുകയും വേണം എന്നത് സി പി എമ്മിന് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *