ഏകദിന ലോകകപ്പിലെ തങ്ങളുടെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ഞായറാഴ്ച ന്യൂസിലാന്‍ഡിനെ നേരിടും
ഏകദിന ലോകകപ്പിലെ തങ്ങളുടെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ഞായറാഴ്ച ന്യൂസിലാന്‍ഡിനെ നേരിടും. ധര്‍മ്മശാല ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരത്തില്‍ ഇന്ത്യയ്ക്ക് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സേവനം ലഭ്യമല്ല. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയേറ്റ പരിക്കാണഅ താരത്തിന് തിരിച്ചടിയായത്. ഈ സാഹചര്യത്തില്‍ ഹാര്‍ദ്ദിക്കിന് പകരം ആരെ കളിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര.സൂര്യകുമാര്‍ യാദവിനെയെയാണ് ഹാര്‍ദിക്കിനു പകരക്കാരനായി ചോപ്ര ടീമിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. മറ്റൊരു മാറ്റം കൂടി ചോപ്ര നിര്‍ദ്ദേശിടച്ചിട്ടുണ്ട്. സീം ബോളിംഗ് ഓള്‍റൗണ്ടര്‍ ശാര്‍ദ്ദുല്‍ താക്കൂറിനെ ഒഴിവാക്കിയ ചോപ്ര പകരം പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ പ്ലെയിംഗ് ഇലവനിലേക്ക് നിര്‍ദ്ദേശിച്ചു.അഞ്ചു ബോളര്‍മാര്‍ മാത്രമുള്ളത് അത്ര അനുയോജ്യമായ കാര്യമല്ല. ഏഴാം നമ്പറില്‍ ബാറ്റിങ് അവസാനിക്കുന്നതും അനുയോജ്യമായ കാര്യമല്ല. പക്ഷെ അതു മാത്രമേ വഴിയുള്ളൂ. ബാലന്‍സ് എന്നതു തന്നെയാണ് ഹാര്‍ദിക് പാണ്ഡ്യ ടീമിലേക്കു കൊണ്ടു വരുന്നതെന്നും ചോപ്ര എക്സില്‍ കുറിച്ചു.ഹാര്‍ദ്ദിക്കിന്റെ പരിക്ക് ടീം കോമ്പിനേഷന്റെ കാര്യത്തില്‍ ഇത് മോശം വാര്‍ത്തയാണെങ്കിലും, സൂര്യകുമാര്‍ യാദവിനും മുഹമ്മദ് ഷമിക്കും ഇത് ഒരു നല്ല അവസരമായിരിക്കും. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഇവരെ വിളിക്കേണ്ടിവരും. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി മറ്റാരുമില്ലെങ്കിലും ഇന്ത്യക്ക് ആറാം നമ്പറില്‍ ഒരു ബാറ്ററും 10 ഓവര്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്ന ഒരു സീമറും ആവശ്യമാണ്.ബംഗ്ലാദേശ് ഇന്നിംഗ്‌സിന്റെ 9-ാം ഓവറിനിടെയാണ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. ലിറ്റണ്‍ ദാസ് കളിച്ച ഷോട്ട് കാലുകൊണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഹാര്‍ദികിന് പരിക്കേറ്റത്. തുടര്‍ന്ന് ഫിസിയോ വന്ന് പരിശോധിച്ചിട്ടും താരം അസ്വസ്തനായിരുന്നു. തുടര്‍ന്ന് താരം ഓവര്‍ പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടു. പിന്നീട് വിരാട് കോഹ്ലിയാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്.