കണ്ണൂർ ദസറക്കിടയിൽ മേയറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ
കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ ദസറ ആഘോഷത്തിനിടയിൽ മേയർ ടി ഒ മോഹനനെയും കോർപ്പറേഷൻ ജീവനക്കാരെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ. അലവിൽ സ്വദേശി ജബ്ബാർ (45) നെയാണ് കണ്ണൂർ ടൗൺ പൊലീസ് .കസ്റ്റ്ഡിയിലെടുത്തത്. വെള്ളി രാത്രി ദസറ ആഘോഷത്തിനിടയിൽ കണ്ണൂർ ഷെരിഫിന്റെ ഗാനമേള നടക്കുമ്പോഴാണ് സംഭവം. സ്റ്റേജിലേക്ക് കയറി ജബ്ബാർ ഡാൻസ് കളിച്ചപ്പോൾ പരിപാടി അലങ്കോലമാകാതിരിക്കാൻ കോർപ്പറേഷൻ ജീവനക്കാർ ഇയാളെ സ്റ്റേജിൽ നിന്ന് മാറ്റാൻ ശ്രമിച്ചപ്പോർ ജബ്ബാർ ജീവനക്കാരെ കയ്യേറ്റം ചെയ്തു. രംഗം ശാന്തമാക്കനെത്തിയ മേയർ ടി ഒ മോഹനനെയും ഇയാൾ പിടിച്ച് തള്ളി. തുടർന്ന് കണ്ണൂർ ടൗൺ പൊലീസെത്തി ജബ്ബാറിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.