പുരാവസ്തു തട്ടിപ്പ് കേസില്‍ മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

Spread the love

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ക്രൈംബ്രാഞ്ച് ബിന്ദുലേഖക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പിൽ ബിന്ദുലേഖയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്. കേസിൽ ബിന്ദുലേഖക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.ഗൂഢാലോചന, വിശ്വാസ വ‌ഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തി ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബിന്ദുലേഖയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മോൻസൺ മാവുങ്കലും ജീവനക്കാരും പണം അയച്ചതും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കൂടാതെ, ഇവര്‍ മോന്‍സന്‍റെ കലൂരിലെ വീട് സന്ദര്‍ശിച്ചതിന്‍റെ തെളിവും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. വീട്ടിലെത്തിയവരോട് ഡിഐജിയുടെ ഭാര്യയാണെന്ന് പറഞ്ഞാണ് മോൻസൺ പരിചയപ്പെടുത്തിയിരുന്നതെന്നും ഇത് കേട്ടാണ് മോന്‍സന് പണം നല്‍കിയതെന്ന് പരാതിക്കാരും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ബിന്ദുലേഖയെ കേസില്‍ പ്രതിചേര്‍ത്തത്. അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളില്‍ വ്യക്തത തേടുകയാണ് ബിന്ദുലേഖയെ ചോദ്യം ചെയ്യുന്നതിന്‍റെ ലക്ഷ്യം. കേസിലെ മൂന്നാം പ്രതിയായ മുന്‍ ഡിഐജി എസ് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ബിന്ദുലേഖയുടെ ഭര്‍ത്താവായ മുൻ ഡിഐജി സുരേന്ദ്രൻ കേസില്‍ നാലാം പ്രതിയാണ്. ആദ്യഘട്ടത്തിൽ എസ് സുരേന്ദ്രനെ കേസിൽ പ്രതി ചേർത്തിരുന്നെങ്കിലും പിന്നീട് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ കൂടി പ്രതിപ്പട്ടികയില്‍ ചേർക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *