കടൽ മണൽ ഖനനം നാടിനെ മൊത്തം ബാധിക്കുന്ന പ്രശ്നം; സി എൻ മോഹനൻ
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനനത്തിനെതിരെ 24 മണിക്കൂർ തീരദേശ ഹർത്താൽ പുരോഗമിക്കുന്നു. കടൽ മണൽ ഖനനം നാടിനെ മൊത്തം ബാധിക്കുന്ന പ്രശ്നമാണെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. കടൽ മണൽ ഖനനം നടത്തിയ വിദേശ രാജ്യങ്ങളിൽ പരിസ്ഥിതി പ്രശനങ്ങൾ ഉണ്ടായിട്ടുണ്ട്. പരിസ്ഥിതിലോലമായ പ്രദേശത്താണ് ഇപ്പോൾ മണൽ ഖനനം ചെയ്യാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
കടൽ മണൽ ഖനന ബില്ലിനെതിരെ ഒരക്ഷരം പോലും എം പി ഹൈബി ഈഡൻ മിണ്ടിയിട്ടില്ല. ബില്ലിൽ ഭേദഗതി ആവശ്യപ്പെടാതെ ബിജെപി ഗവണ്മെന്റിനോട് എം പി ഹൈബി ഈഡൻ സമരസപ്പെടുകയാണെന്നും സി എൻ മോഹനൻ പറഞ്ഞു.
കടൽ മണൽ ഖനനം ഒഴിവാക്കണമെന്നും മത്സ്യതൊഴിലാളികളുടേയും നാടിന്റെയും ആവശ്യം മനസിലാക്കി രാഷ്ട്രീയ പാർട്ടി ഈ സമരം ഏറ്റെടുക്കുമെന്നും സമരത്തിന്റെ മുൻപന്തിയിൽ സിഐടിയു അടക്കമുള്ള സംഘടനകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.