തക്കലയിൽ ദമ്പതികളെയും ഏഴ് വയസ്സുകാരൻ മകനെയും വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Spread the love

തിരുവനന്തപുരത്തിന് സമീപം തക്കലയിൽ ദമ്പതികളെയും ഏഴ് വയസ്സുകാരൻ മകനെയും വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരകണ്ഠർ കോണത്തിൽ മുരളീധരൻ(40), ഭാര്യ ഷൈലജ, മകൻ ജീവ എന്നിവരാണ് മരിച്ചത്. ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും ജീവയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലുമായിരുന്നു.ജീവ ഓട്ടിസം ബാധിതനായിരുന്നു. മകന്റെ അസുഖത്തെ തുടർന്നുണ്ടായ മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 2010ൽ വിവാഹിതരായ ഇവർക്ക് 2016ലാണ് കുട്ടി ജനിക്കുന്നത്. മകന് ഓട്ടിസം സ്ഥിരീകരിച്ചതോടെ ഇവർ മനപ്രയാസത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *