അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കുകൾ പോലീസ് കണ്ടെത്തി
കാട്ടാകട : മോഷണ വാഹനങ്ങൾ കണ്ടെത്താനുള്ള പോലീസ് പരിശോധനക്കിടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നമ്പർ പ്ലേറ്റ് ഇല്ലാത്ത ഉൾപ്പടെ 15 ഓളം വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാകട മാടത്തിക്കോണം കീഴ്വണ്ടയിൽ സുജിന്റെ സജിൻ ഭവനിൽ നിന്നാണ് ഈ വാഹനങ്ങൾ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തത്.