സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കും. സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും, പൊതുസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോന്നിയിൽ ഡിസംബർ 27 മുതൽ 30 വരെയാണ് സമ്മേളനം.
ബുധനാഴ്ച വൈകിട്ട് വിവിധ സ്ഥലങ്ങളിൽ നിന്ന് കൊടിമര, ബാനർ ജാഥകൾ ആരംഭിച്ച് വൈകിട്ട പൊതുസമ്മേളന നഗരിയായ കോന്നി കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം സീതാറാം യെച്ചൂരി നഗറിൽ എത്തും. ഇവിടെ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
ജില്ലയിലെ മുഴുവൻ ബ്രാഞ്ച് ലോക്കൽ ഏരിയ സമ്മേളനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ജില്ലാ സമ്മേളനത്തിന് തുടക്കം ആകുന്നത്. മൂന്നുദിവസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ 263 പേരാണ് പങ്കെടുക്കുക. സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച ശേഷം റിപ്പോർട്ടിന്മേലുള്ള ചർച്ച നടക്കും. പൊതു ചർച്ചയ്ക്ക് മറുപടി നൽകി പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സമ്മേളനം തെരഞ്ഞെടുക്കും.