കുവൈറ്റ്: ജനുവരി ഒന്ന് മുതൽ ബഹുരാഷ്ട്ര കമ്പനികൾക്ക് ലാഭത്തിന്റെ 15 ശതമാനം നികുതി ഏർപ്പെടുത്തും

Spread the love

കുവൈത്തിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് ജനുവരി ഒന്ന് മുതൽ ലാഭത്തിന്റെ 15 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് കുവൈറ്റ് അധികൃതർ. ചൊവ്വാഴ്ച ബയാൻ പാലസിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് നികുതി ഏർപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ആഗോള നികുതി നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നികുതിവെട്ടിപ്പ് തടയുന്നതിനും, നികുതി വരുമാനം നിലനിർത്തുന്നത്തിനും വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. നികുതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ഈ ആഴ്ച പൂർത്തിയാകും.

കുവൈത്തിന് പുറത്ത് പ്രവർത്തിക്കുന്ന കുവൈത്തി കമ്പനികൾക്കും സ്വദേശികളുടെയും വിദേശികളുടെയും സ്ഥാപനങ്ങൾക്കും പുതിയ തീരുമാനം ബാധകമായിരിക്കും. 2025 ജനുവരി 1-ന് ശേഷമുള്ള ലാഭത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നികുതി ബാധകമാക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *